post

മാഹി: പന്തക്കൽ ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക വിദ്യാലയത്തിന് സമീപത്തെ അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റ് ഭീതിയുണർത്തുന്നു. മൂലക്കടവിൽ നിന്ന് പള്ളൂരിലേക്ക് വരുന്ന റോഡിലാണ് തുരുമ്പെടുത്ത ഇലക്ട്രിക്ക് പോസ്റ്റ് നിൽക്കുന്നത്. നിരവധി വിദ്യാർത്ഥികൾ കടന്നുപോകുന്ന ഈ വിദ്യാലയത്തിലെ ഒരു പ്രവേശന കവാടം ഇതിനടുത്താണ്. ഇതിന് പുറമെ മാഹി പി.ആർ.ടി.സി ബസ് ഉൾപെടെ നൂറ് കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിന് സമീപത്തായി യുള്ള വ്യാപാര സ്ഥാപനങ്ങളും അപകടഭീതിയിലാണ്. ഈ പോസ്റ്റിന് സമീപത്ത് തന്നെ പുതിയ പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷൻ മാറ്റിയിട്ടില്ല. അപകടാവസ്ഥയിലുള്ള പോസ്റ്റ് എത്രയും പെട്ടെന്ന് നീക്കാൻ വകുപ്പ് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.