saleem-

കാഞ്ഞങ്ങാട്: പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാതിലെ സ്വർണ്ണാഭരണങ്ങൾ ഊരിയെടുത്ത് വയലിൽ ഉപേക്ഷിച്ച കേസിൽ റിമാൻഡിലായ കർണ്ണാടക കുടക് നാപോക്ക് സ്വദേശി പടന്നക്കാട് ഞാണിക്കടവിൽ താമസിക്കുന്ന സൽമാനെന്ന പി.എ.സലീമിനെ(35) ഹോസ്‌ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ കസ്‌റ്റഡിയിൽ വിട്ടുനൽകി കോടതി.

തെളിവെടുപ്പിനായാണ് കാസർകോട് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തൊണ്ടിമുതലായ കമ്മൽ വിറ്റ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലെ ജ്വല്ലറിയിലും സ്വർണ്ണം വിൽക്കാൻ സഹായിച്ച സലീമിന്റെ സഹോദരിയുടെ മാനന്തേരിയിലെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തും. ഇന്നലെ ഉച്ചയോടെ കസ്‌റ്റഡിയിൽ ലഭിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്.