കണ്ണൂർ: നാണവും മാനവും ഉള്ളവരെ മാത്രമേ ഇത്തരം ആരോപണങ്ങൾ ബാധിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. ഇത് ആദ്യത്തെ സംഭവമല്ലെന്നും ലജ്ജയുണ്ടെങ്കിൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ എല്ലാത്തിനുമപ്പുറമാണെന്നാണ് മുഖ്യമന്ത്രിയുടെയും മകളുടെയും ധാരണ. ഒരാളെ കുറിച്ച് ആരോപണം ഉന്നയിച്ചാൽ അതിന് മറുപടി പറഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിൽ ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ടതാണ്. എന്നാൽ അതിനൊന്നും മുഖ്യമന്ത്രിയും മകളും ശ്രമിക്കുന്നില്ലെന്നും കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.