cleaning

കാഞ്ഞങ്ങാട്: സി.ഐ.ടി.യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി കോട്ടച്ചേരി ജി.എൽ.പി സ്‌കൂൾ പരിസരം ശുചീകരിച്ചു. സി.ഐ.ടിയു ജില്ലാ സെക്രട്ടറി വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി. രാഘവൻ, എം.രാഘവൻ, സി എച്ച്.കുഞ്ഞമ്പു, സ്‌കൂൾ എച്ച്.എം.രജനി എന്നിവർ സംസാരിച്ചു .സ്‌കൂൾ രക്ഷാധികാരികളായ ബാലചന്ദ്രൻ, യേശുദാസ്, കെ.വി.രതീഷ്, ബാലകൃഷണൻ എന്നിവർ സംബന്ധിച്ചു. സി.ഐ.ടി.യു മുനിസിപ്പൽ സെക്രട്ടറി എ.കെ.ആൽബർട്ട് സ്വാഗതവും പി.ടി.എ പ്രസിഡന്റ് എം.സേതു നന്ദിയും പറഞ്ഞു.