bridge

കാഞ്ഞങ്ങാട്: രാവണേശ്വരത്ത് നിന്നും മഡിയൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന ചെറു വാഹനങ്ങൾക്ക് എളുപ്പം എത്തിച്ചേരാവുന്ന മാർഗമായ വാണിയംപാറ അള്ളംകോട് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പാലം വഴിയുള്ള ഗതാഗതം അജാനൂര്‍ പഞ്ചായത്ത് അധികൃതർ നിരോധിച്ചു. കാലപ്പഴക്കം കാരണം വർഷങ്ങളായി പാലം ഇതേ അവസ്ഥയിലാണ് . ഇന്നലെ ഉണ്ടായ മഴയിൽ പാലത്തിനരികിലെ മണ്ണിടിഞ്ഞത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ചിത്താരിയിൽ ഗ്യാസ് ടാങ്കർ ലീക്കായതിനെ തുടർന്ന് കെ.എസ്.ടി.പി റോഡ് അടച്ചിടുകയും കാഞ്ഞങ്ങാട് ഭാഗത്തേക്കും കാസർകോട് ഭാഗത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചത് അള്ളംകോട് പാലത്തിനെയായിരുന്നു. പാലം പുതുക്കിപ്പണിത് ഗതാഗതം പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.