തൃക്കരിപ്പൂർ:ശുചിത്വ സന്ദേശം കുട്ടികളിലും പൊതുസമൂഹത്തിലുമെത്തിക്കുന്നതിനായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സരത്തിൽ കുന്നച്ചേരി എ.എൽ.പി.സ്കൂളിന് പുരസ്കാരം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പ്രധാനാദ്ധ്യാപിക ടി.വിലാസിനിക്ക് പുരസ്കാരം കൈമാറി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാഷിം കരോളം, മെമ്പർമാരായ കെ.വി. കാർത്യായനി, ഇ.ശശിധരൻ, കെ.എം.ഫരീദ, സാജിദ സഫറുള്ള, വി.പി.സുനീറ, സീതാ ഗണേഷ്, എ.കെ.സുജ, കെ.വി. രാധ, എം.ഷൈമ, അസി.സെക്രട്ടറി പി.അരവിന്ദൻ ,ചെറുവത്തൂർ ബി.ആർ.സി ട്രെയിനർ പി.വേണുഗോപാലൻ, ബീരിച്ചേരി ജി.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ എ വി സദാനന്ദൻ എന്നിവർ സംസാരിച്ചു.