uiyath

പയ്യന്നൂർ:നഗരസഭ ശുചിത്വ നഗരം സുന്ദര നഗരം , മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ കോളേജ് എൻ.എസ്.എസ്..യൂനിറ്റ് 11ന്റെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹ സ്മാരക കേന്ദ്രമായ ഉളിയത്ത് കടവും പരിസരവും ശുചീകരിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരോടൊപ്പം നഗരസഭ ശുചീകരണ തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സജിത ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വസന്തരവി, എൽ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.പി.അജിത്ത്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.രേഖ , ഒ.കെ.ശ്യാംകൃഷ്ണൻ ,കെ.വി.അജിത, ടി.വി.വിധു സംസാരിച്ചു. എൻ.എസ്.എസ്. യൂനിറ്റിനുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.