vijayolsavam

പയ്യന്നൂർ: സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൽ കെ.വേണുഗോപാലൻ, ഹെഡ്മിസ്ട്രസ് പി.വി.ഓമന, എം.വി.ജയശ്രീ , കെ.പി.ശശിധരൻ , ടി.കെ.ഈശ്വരൻ നമ്പൂതിരി എന്നിവർക്കുള്ള യാത്രയയപ്പും , എസ്.എസ്.എൽ.സി , പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന വിജയോത്സവവും നടന്നു. നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉൽഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർ മണിയറ ചന്ദ്രൻ , മദർ പി.ടി.എ പ്രസിഡന്റ് കെ.സുലേഖ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് വി.നന്ദകുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് കലേഷ് കരുണാകരനും സംഘവും അവതരിപ്പിച്ച ഗാനമേളയും കുട്ടികളുടെ കലാപരിപടികളും അരങ്ങേറി.