കണ്ണൂർ: കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ വിഭാഗമായ സംഘവേദിയുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 26 മുതൽ 28 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച 'നാം ഇന്ത്യയിലെ ജനങ്ങൾ' കലാജാഥയിൽ അംഗങ്ങളായ കലാകാരന്മാർക്ക് കണ്ണൂർ ടി.കെ.ബാലൻ സ്മാരക ഹാളിൽ വച്ച് അനുമോദനം നൽകി.കലാകാരന്മാർക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ നിർവഹിച്ചു.പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും സംഘവേദി കൺവീനർ ജയരാജൻ കാരായി നന്ദിയും പറഞ്ഞു.