leage

മാഹി: മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മദ്രസ്സ പൊതുപരീക്ഷയിലെ ഉന്നതവിജയികളെയും ജീവകാരുണ്യ പ്രവർത്തകരെയും വളണ്ടിയർമാരെയും അനുമോദിച്ചു.പള്ളൂർ എ.വി.എസ് ഓസിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പി.ടി.കെ റഷീദിന്റെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.രമേശ് പറമ്പത്ത് എം.എൽ.എ ഉപഹാര സമർപ്പണം നടത്തി.ലിഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ മുഖ്യാതിഥിയായി. നജ്മ തബ്ഷീറ ക്ലാസ്സ് എടുത്തു.പുതുച്ചേരി മുസ്ലിം ലീഗ് ട്രഷറർ എം.പി.അഹമ്മദ് ബഷീർ,പി.യുസുഫ്, കെ.പി.അബ്ദുൽ കരീം ഹാജി, ഷമീൽ കാസിം, എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി എ.വി.ഇസ്മായിൽ സ്വാഗതവും ട്രഷറർ അയ്യൂബ് പി.പന്തക്കൽ നന്ദിയും പറഞ്ഞു.