umc

കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കണ്ണൂർ ജില്ലാ സമ്മേളനം താണ നോളജ് സെന്റർ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 11ന് സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. 2024-26 വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അന്നേദിവസം നടക്കും. വ്യാപാര വ്യവസായ മേഖലയിലെ മറ്റു സംഘടനകളിൽ കണ്ടുവരുന്ന സാമ്പത്തിക, ഏകാധിപത്യ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും വ്യാപാരികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നതിനുമാണ് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന് രൂപം നൽകിയത്. എങ്കിലും വ്യാപാരികൾ നേരിടുന്ന പൊതുവിഷയങ്ങൾ മറ്റു സംഘടനകളുമായി യോജിച്ചുപോരാടുന്നതിനും മർച്ചന്റ്സ് ചേംബർ സന്നദ്ധമാണെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ടി.എഫ്.സെബാസ്റ്റ്യൻ, ഷിനോജ് നരിത്തൂക്കിൽ, പി.വി.മനോഹരൻ, കെ.എം.ബഷീർ, ബുഷറ ചിറക്കൽ എന്നിവർ പങ്കെടുത്തു.