കണ്ണൂർ: മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന പ്രാധാനമന്ത്രിയുടെ പരാമർശം രാഷ്ട്ര പിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ. ഗാന്ധിജിയെ ജനങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് `എന്റെ സത്യാന്വേഷണ പരീക്ഷണ കഥ´ യെന്ന ആത്മകഥ തപാൽ വഴി അയക്കുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അതുൽ. കെ. എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അദ്ധ്യക്ഷത വഹിച്ചു. ആഷിത്ത് അശോകൻ, രാഗേഷ് ബാലൻ, അർജുന്‍ കോറോം, അനഘ രവീന്ദ്രൻ, റയീസ് തില്ലങ്കേരി,അലേഖ് കാടാച്ചിറ,സുഫൈൽ സുബൈർ,ടി.ടി.വൈഷ്ണവ് ,പി.വി.ആദർശ് , സി.എച്ച്.റിസ്വാൻ, ടി.പി.ശ്രീരാഗ് , വൈഷ്ണവ് കായലോട് എന്നിവർ സംസാരിച്ചു.