shanavas

കാസർകോട്: എൽ.എസ്.ജി.ഡി എൻജിനീറിംഗ് വിഭാഗം ഡിവിഷൻ എക്സികുട്ടീവ് എൻജിനിയർ മനോജ് കുമാർ അക്കോട്ടില്ലം,​നീലേശ്വരം നഗരസഭ അസി.എൻജിനീയർ വി.വി.ഉപേന്ദ്രൻ എന്നിവർക്ക് കാസർകോട് ജില്ലാ എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം യാത്രയപ്പ് നൽകി .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉപഹാരം നൽകി .ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് ,എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു എന്നിവർ പ്രസംഗിച്ചു. മനോജ് കുമാർ അക്കോട്ടില്ലം, വി.വി. ഉപേന്ദ്രൻഎന്നിവർ മറുപടി പ്രസംഗം നടത്തി .അസിസ്റ്റൻഡ് എൻജിനിയർ വൈശാഖ് ബാലൻ സ്വാഗതവും ഡ്രാഫ്റ്റ്മാൻ ശിശുപാലൻ കോയിലേറിയാൻ നന്ദിയും പറഞ്ഞു