
തളിപ്പറമ്പ് : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രക്വിസ് മത്സരത്തിന്റെ ഭാഗമായി മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന തളിപ്പറമ്പ് നിയോജക മണ്ഡലം തല ശാസ്ത്ര ക്വിസ് മത്സരം തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബി.പി.സി എസ്.പി.രമേശൻ ഉദ്ഘാടനം ചെയ്തു. ബി.ആർ.അഭിനവ് , എൻ.വി.സിദ്ധാർത്ഥ് എൻ വി (ജി.വി.എച്ച്.എസ്.എസ് ടാഗോർ) എന്നിവർ ഒന്നും ജി.എച്ച്.എസ്.എസ് കുറ്റ്യേരിയിലെ എൻ.ദേവനന്ദ ,കെ.ദേവിക എന്നിവർ രണ്ടും സ്ഥാനങ്ങൾ നേടി. വി.പ്രജീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ഷിബിൻ കാനായി. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റർ ഡോ കെ.പിരാജേഷ് സമ്മാനം നൽകി.