ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​തോ​ട്ട​ട-​ത​ല​ശ്ശേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​രു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ-​ത​ല​ശ്ശേ​രി ബൈ​പാ​സ് റൂ​ട്ടി​ലും പ​ണി​മു​ട​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ് കു​മാ​ർ ക​രി​വാ​ര​ത്ത് പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത ബൈ​പാ​സ് പൂ​ർ​ത്തി​യാകുമ്പോൾ ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ന​ടാ​ൽ ഗേ​റ്റ് വ​ഴി വ​രു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​വാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്. വ്യാഴാഴ്ച മുതൽ 50 ഓ​ളം ബ​സു​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. സമരം ഒത്തുതീർപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് എ.ഡി.എമ്മിന്റെ ചേമ്പറിൽ ചർച്ച നടക്കും.