ബേപ്പൂർ : ബേപ്പൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ 'ക്ലാസ്മേറ്റ്സ് 93' കലാ-സാംസ്ക്കാരിക വേദിയുടെ 12ാം വാർഷികത്തോടനുബന്ധിച്ച് മേയ് അഞ്ചിന് ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. എരഞ്ഞിപ്പാലം മലബാർ ആശുപത്രിയുടെയും പൊറ്റമ്മൽ ട്രിനിറ്റി കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുക. ഷുഗർ, പ്രഷർ,ഇ സി ജി , കിഡ്നി ക്രിയാറ്റിൻ) തൈറോയ്ഡ്, നേത്ര തിമിര നിർണ്ണയവും സൗജന്യമായി നടത്തപ്പെടുന്നു. പരിമിതമായി മരുന്നു വിതരണവും ഉണ്ടായിരിക്കും.