v-vaseef-

കോഴിക്കോട് : യു.ഡി.എഫിന്റെ വ്യാജ വർഗീയ പ്രചരണങ്ങൾക്കെതിരെ വടകര വർഗീയതയെ അതിജീവിക്കുമെന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ യൂത്ത് അലർട്ട് സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് അഞ്ചിന് വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ എ.എ. റഹീം എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എന്നിവർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് നേതൃത്വം വടകരയിൽ വ്യാജപ്രചരണം നടത്തിട്ടും കോൺഗ്രസ് നേതൃത്വം ഇത് തിരുത്താൻ തയ്യാറായില്ല. മനുഷ്യരെ അസ്വസ്ഥതകളിൽ നിന്ന് മുക്തരാക്കാനാണ് ശ്രമം. യൂത്ത് കോൺഗ്രസും ഷാഫിയും രാഹുലുമെല്ലാം വ്യാജമാണെന്നും. ഇവരുടെ സംസാരത്തിന് ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു.