കക്കട്ടിൽ: ചീക്കോന്ന് കാണംകണ്ടി കുടുംബ ട്രസ്റ്റ് ഈദ് മീറ്റ് 24 പ്രഭാഷകൻ പി.എം.എ ഗഫൂർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. എൻ.കെ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ആർ.കെ.അന്ത്രു ഹാജി, വാർഡ് മെമ്പർ സക്കീന ഹൈദർ, റിട്ട.എ.ഇ.ഒ പി.പി മൊയ്തു, നൗഫൽ ബിനോയ്, റഫീഖ് അഹമ്മദ് മുറിച്ചാണ്ടി, അഹമദ് കാണംകണ്ടി, ഇ.വി കുഞ്ഞബ്ദുല്ല, കെ.വി ഷംസീർ, ജാഫർ വാണിമേൽ, വി.പി സജീർ, അന്ത്രു പടിക്കപൊയിൽ, കുനിയിൽ കുഞ്ഞബ്ദുല്ല,പി.എം അഷ്റഫ് എന്നിവർ പ്രസംഗിച്ചു. കെ.വി.അൽഹാൻ അബ്ദുല്ല പ്രാർത്ഥന നടത്തി. മുതിർന്ന കുടുംബാംഗങ്ങളായ ഡോ.അബ്ദുല്ല കാണംകണ്ടി, ഇ.വി.മൊയ്തു കൊച്ചി, അയിഷു കുനിയിൽ എന്നിവരെ ആദരിച്ചു. കലാപരിപാടികൾ അരങ്ങേറി.