കുറ്റ്യാടി: ഐ.എൻ.ടി.യു.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളി സംഗമം നടത്തി. ഇന്ദിര ഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഐ. എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പി.പി ആലിക്കുട്ടി, ബാപ്പറ്റ അലി, ഉബൈദ് വാഴയിൽ, കിണറ്റുംകണ്ടി അമ്മദ്, കെ.പി.അബ്ദുൾ' മജീദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, സി.കെ രാമചന്ദ്രൻ, കെ.കെ.നഫീസ , നി എച്ച് മൊയ്തു, വി.ടി റഫീഖ്, എ കെ വിജീഷ്,കെ ഷാജു, രവി നമ്പ്യേലത്ത്, ചാരുമ്മൽ കുഞ്ഞബ്ദുല്ല, തയ്യിൽ നാണു,കെ റബാഹ്, കെ രതീഷ് എന്നിവർ പ്രസംഗിച്ചു.