loksabha-election

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം 12 സീറ്റുകളിൽ അഭിമാനകരമായ വിജയം നേടുമെന്നും മുസ്ലീം ലീഗ് സ്ഥാനാർത്ഥി പൊന്നാനിയിൽ തോൽക്കുമെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൾ വഹാബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും സംയുക്തമായി നടത്തിയ ഇടതുപക്ഷ വിരോധത്തെ വോട്ടർമാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ കോലീബി സഖ്യമുണ്ടായിട്ടുണ്ട്. വടകര മണ്ഡലത്തിൽ സാമുദായിക വികാരത്തെ വോട്ടാക്കി മാറ്റാനുള്ള ഹീനമായ ശ്രമവും നടന്നിട്ടുണ്ട്. സമസ്തയുടെ നേതാക്കളെയും പ്രവർത്തകരെയും ആക്ഷേപിക്കുന്ന തരത്തിൽ ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരമായുണ്ടായ അപക്വമായ പെരുമാറ്റങ്ങൾ വോട്ടു ചോർച്ചയ്ക്കിടയാക്കിയിട്ടുണ്ട്‌. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.