രാമനാട്ടുകര:പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെയും ശാസ്ത്ര-സാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ പാറമ്മലിലെ 'നയനം' ഗൃഹാങ്കണത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. ബാലസംഘം കൊണ്ടോട്ടി ഏരിയ സെക്രട്ടറി ഹൃദ്യ ഹസീൻ ഡി.ആർ ഉദ്ഘാടനം ചെയ്തു .ബാലവേദി പ്രസിഡൻ്റ് ഗീതിക എം.കെ അദ്ധ്യക്ഷത വഹിച്ചു. ഔട്ട് ഓഫ് ടെൻ ഷോർട്ട് ഫിലിം നായകൻ രാഹുൽ എമ്മിനെ ആദരിച്ചു. ശാസ്ത്ര-സാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല പ്രസിഡൻ്റ് വിജയൻ മംഗലത്ത് , പി.അനഘ, എം.സിദ്ധാർത്ഥ് ,എം.ആദിദേവ്, പി.കെ.വിനോദ് കുമാർ, പി.സുബ്രഹ്മണ്യൻ, എ.രാധ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാ-സാഹിത്യ പരിപാടികളും കളികളും അരങ്ങേറി.