കോഴിക്കോട് :തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നാല് ദിവസമായി നടന്നു വരുന്ന ഭജനോത്സവത്തിലെ 'സീതാരാമ കല്യാണം' ഭക്തിസാന്ദ്രമായി. മുത്തുകുത്തൽ, മുത്തു കൊഴിക്കൽ, ഹാരതി, മുസല നൃത്തം, തൈല സേചനം, പവനി, മാല അണിയിക്കൽ, കണ്ണൂഞ്ചൽ, ചൂർണ്ണിക, പ്രവരം, കന്യാദാനം, മംഗളാഷ്ടകം, മംഗല്യ ധാരണം, സീതാരാമ കല്യാണം എന്നിവ നടന്നു. മുംബയ് സുന്ദരരാമ ഭാഗവതർ നേതൃത്വം നൽകി.പ്രസാദ ഊട്ടും നടന്നു. മംഗള ആരതിയോടെ ഭജനോത്സവത്തിന് സമാപനം കുറിച്ചു. തളി ബ്രാഹ്മണ സമൂഹം പ്രസിഡന്റ് പി.ധർമ്മരാജൻ, വൈസ് പ്രസിഡന്റ് ആർ. വിശ്വനാഥൻ, സെക്രട്ടറി എ.എസ്. വിവേകാനന്ദൻ,ജോയന്റ് സെക്രട്ടറി എം.ജെ. അനന്തനാരായണൻ, ട്രഷറർ ആർ.വി.നാഥ്, വേദപാഠശാല സെക്രട്ടറി വി.പി.രവി എന്നിവർ നേതൃത്വം നൽകി.