നന്മണ്ട : മുന്നൂർക്കയിൽ അങ്കണവാടിയുടെ 41ാം വാർഷികവും അദ്ധ്യാപിക വി.സി.അനിതയ്ക്ക്
യാത്രയയപ്പും നല്കി. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെ യർമാൻ സി.കെ. മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി ആർട്ടിസ്റ്റ് കെ. ഷൈജ മുഖ്യാതിഥിയായി.
വിജയൻ മണാട്ട് , മഹേഷ് കോറോത്ത്, കെ.എം.മോഹൻദാസ്, സി.കെ.ശിവാനന്ദൻ, എം.കെ.ബാലൻ, വി.സി.അനിത, വാർഡ് വികസന സമിതി കൺവീനർ ഇ.കെ.സുധ, അൻഷാദ്, ബിജു സ്വരലയ എന്നിവർ പ്രസംഗിച്ചു. കെ. രാജൻ സ്വാഗതവും എം.കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.