കോഴിക്കോട്: പഠനോപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകുകയെന്ന ലക്ഷ്യവുമായി കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകൾക്ക് തുടക്കമായി. മുതലക്കുളത്തെ ത്രിവേണി സൂപ്പർമാർക്കറ്റ് കോപ്ലക്സിൽ മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. എല്ലാവിധ പഠനോപകരണങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ഇവിടെ ലഭിക്കും. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങൾ എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ട ത്രിവേണി നോട്ട് ബുക്കുകൾ വിലക്കുറവിൽ ലഭ്യമാകുന്ന ത്രിവേണി നോട്ട്ബുക്ക് ഗ്യാലറി, സ്‌കൂൾ ബാഗ് രംഗത്തെ പ്രമുഖ ബ്രാൻഡുകളായ സ്‌കൂബീ ഡേ , ഒഡീസിയ, വൈൽഡ് ക്രാഫ്റ്റ്, വിക്കി , അമേരിക്കൻ ടൂറിസ്റ്റ് തുടങ്ങിയവയോടോപ്പം സാധാരണ ബ്രാന്റിലുള്ള ആകർഷകങ്ങളായ സ്‌കൂൾ ബാഗുകൾ, ബാഗ്ഹൗസ്, സ്‌കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ ഷൂകൾ വിലക്കുറവിൽ ലഭിക്കുന്ന ഷൂമാർട്ട്, ജോൺസ്, പോപ്പി , ദിനേശ്, മാരാരി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകളിലുള്ള വിവിധ തരം കുടകൾ അണിനിരത്തുന്ന അംബ്രല്ല ഹൗസ്, കൊച്ചു കുട്ടികൾക്കായുള്ള വിവിധതരം കളിപ്പാട്ടങ്ങളും, ഐ.ക്യു വർദ്ധിപ്പിക്കുന്ന പ്രത്യേകതരം പഠനോപകരണങ്ങളും കുട്ടികളുടെ കൂടെയെത്തുന്ന അമ്മമാർക്ക് ആകർഷകമായ വിലക്കുറവിൽ ഗൃഹോപകരണങ്ങളും ലഭ്യമാകുന്ന കിഡ്സ് ആൻഡ് മദേഴ്സ് കോർണർ ഏറ്റവും പുതിയ ആകർഷകമായ മോഡലുകളിൽ പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, പേന പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, കളർ പെൻസിലുകൾ തുടങ്ങിയവ ലഭിക്കുന്ന മറ്റ് പഠനോപകരണ വിഭാഗം എന്നിവ മുതലക്കുളത്തെ മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ പ്രത്യേകതയാണ്. സ്റ്റുഡന്റ്സ് മാർക്കറ്റിൽ പ്രത്യേകം തയ്യാറാക്കിയ കൂൾലാന്റിലെത്തുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ഒത്തൊരുമിച്ച് ഐസ്‌ക്രീം, ഫ്രഷ്ജ്യൂസ്, മിൽക്ക്‌ഷേക്ക് എന്നിവയും കഴിക്കാം.
ക്യൂ നിൽക്കാതെ ത്രിവേണി നോട്ട്ബുക്കുകൾ വീട്ടിലിരുന്ന് ബുക്ക് ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. ആവശ്യമുള്ള നോട്ട്ബുക്കുകൾ 9446 400 407 എന്ന വാട്സാപ്പ് നമ്പറിൽ ഇൻഡന്റ് ചെയ്താൽ എസ്റ്റിമേറ്റ് തുകയും ഗൂഗിൽപേ വിവരവും അറിയിക്കും. ഗൂഗിൾപേ ചെയ്യുന്ന മുറയ്ക്ക് ബില്ലും ടോക്കൺ നമ്പറും സമയവും തിരികെ അറിയിക്കും. ഇതിനായി സജീകരിച്ച ഓൺലൈൻ കൗണ്ടറിൽ നിശ്ചിത സമയത്ത് എത്തി ടോക്കൺ നമ്പർ കൈമാറി ക്യൂ നിൽക്കാതെ നോട്ട്ബുക്കുകൾ കൈപ്പറ്റാം. മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റിന് പുറമേ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കോഴിക്കോട് ജില്ലയിൽ 45 കേന്ദ്രങ്ങളിലും വയനാട് ജില്ലയിൽ 15 കേന്ദ്രങ്ങളിലും സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് മാർക്കറ്റുകൾ പ്രവർത്തിക്കുന്നു. സ്‌കൂൾ മാർക്കറ്റുകൾ ജൂൺ 15വരെ പ്രവർത്തിക്കും. കൺസ്യൂമർ ഫെഡ് റീഡണൽ മാനേജർ പി.കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ റീജിയണൽ മാനേജർ വൈ.എം. പ്രവീൺ കുമാർ, ബിസ്നസ് മാനേജർ കെ.ബിജു, ഷോപ്പ് മാനേജർ ഷാജു സെബാസ്റ്റ്യൻ, മാർക്കറ്റിംഗ് മാനേജർമാരായ കെ. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.