മേപ്പയ്യൂർ: 40 വർഷത്തെ സേവനത്തിനു ശേഷം മേപ്പയ്യൂർ പഞ്ചായത്തിലെ ചോതയോത്ത് അങ്കണവാടിയിൽ നിന്ന് വിരമിക്കുന്ന ഹെൽപ്പർ കെ.ശാരദയ്ക്ക് യാത്രയയപ്പ് നൽകി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസി. സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ കെ. ശോഭനകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചാ.പ്രസി.കെ.ടി.രാജൻ കെ.ശാരദയ്ക്കും സംസ്ഥാന അവാർഡ് നേടിയ ഐ.സി.ഡി.എസ് സൂപ്പർ വൈസർ പി.റീനാകുമാരിക്കും ഉപഹാരം നൽകി. വാർഡ് മെമ്പർ പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ റാബിയ എടത്തിക്കണ്ടി, ശ്രീനിലയം വിജയൻ, ശ്രീധരൻ കൂവല, സുധാകരൻ പറമ്പാട്ട്, പുളിക്കൂൽ ബാബുരാജ്, മുജീബ് കോമത്ത്, ടി.കെ.പ്രഭാകരൻ, ടി.ഒ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രൻ തച്ചൂട സ്വാഗതവും പി.കെ.ശങ്കരൻ നന്ദിയും പറഞ്ഞു.