ഫറോക്ക്: അബദ്ധത്തിൽ കിണറ്റിൽ വീണ മുള്ളൻപന്നിയെ വനം വകുപ്പ് രക്ഷിച്ചു. തെക്കുംപുറത്ത് നൗഷീറിൻ്റെ വീട്ടുകിണറ്റിലാണ് പന്നി വീണത്.എന്തോ മൃഗമാണെന്ന് കരുതി നോക്കിയപ്പോഴാണ് മുളളൻപന്നിയാണെന്നു കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജഗദീഷ് കുമാർ, പ്രജീഷ്, ആർ.ആർ.ടി പ്രവർത്തകരായ അബ്ദുൽ കരീം, അബ്ദുൽ നാസർ എന്നിവർ സ്ഥലത്തെത്തി കിണറിലേക്ക് വലയിറക്കി പന്നിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. മുള്ളൻപന്നിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി.