img20240502
മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച മായിൻകുട്ടി മാസ്റ്റർ സ്മാരക ഹാളിൻ്റെ ഉദ്ഘാടനം അദ്ദേഹത്തിൻ്റെ ഭാര്യ സഫിയ നിർവഹിക്കുന്നു

മുക്കം: പ്രധാനാദ്ധ്യാപകനായിരുന്ന കെ.മായിൻകുട്ടി മാസ്റ്ററുടെ സ്മരണയ്ക്ക് മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഹാൾ അദ്ദേഹത്തിന്റെ ഭാര്യ സഫിയ ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാഛാദനം മുൻ മാനേജർ എൻ .കെ .അബ്ദുറഹ്മാൻ നിർവഹിച്ചു. മുൻ പ്രധാനാദ്ധ്യാപകൻ ഉണ്ണി കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. മുക്കം എഡ്യുക്കേഷണൽ സൊസൈറ്റി ട്രഷറർ ശ്രീജ മഠത്തിൽ സഫിയയെ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ സി.പി. ജംഷീന അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ സി.എം.മനോജ്, മായിൻകുട്ടി മാസ്റ്ററുടെ മക്കളായ നിയാസ്, നിഷാന്ത്, ഷാജിമ, പൂർവ വിദ്യാർത്ഥികളായ കെ.ടി.നളേശൻ, പി.പി.സതീശൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഷീന എന്നിവർ പ്രസംഗിച്ചു. ഛായാചിത്രം തയ്യാറാക്കിയ സിഗ്നി ദേവരാജനെ സ്കൂൾ മാനേജർ വത്സൻ മഠത്തിൽ ആദരിച്ചു.രഞ്ജിത നന്ദി പറഞ്ഞു.