may1
ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം തൊഴിലാളി സംഗമം കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

പയ്യോളി : ലോക തൊഴിലാളി ദിനത്തിൽ ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തൊഴിലാളി സംഗമം കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ .എം .മനോജ് അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളി പാർട്ടി എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാർ തൊഴിലിടങ്ങൾ സുരക്ഷിതമാക്കണമെന്നും എട്ടുമണിക്കൂർ ജോലി എല്ലാമേഖലകളിലും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും തൊഴിലാളി സംഗമം ആവശ്യപ്പെട്ടു. മുതിർന്ന തൊഴിലാളികളെ ഇ .കെ .ശീതൾരാജ് ആദരിച്ചു. കാര്യാട്ട് ഗോപാലൻ, സോമൻ ടി ടി, സിന്ധു സതീന്ദ്രൻ, ഷാജി തെക്കയിൽ, മുജേഷ് ശാസ്ത്രി, രഞ്ജിത്ത്ലാൽ എം ടി എന്നിവർ പ്രസംഗിച്ചു.