news
പ്രൊ: വി അനിൽകുമാറിന് ഗവേഷണ വിദ്യാർത്ഥികൾ ആദരവ് നൽകിയപ്പോൾ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഗണിത ശാസ്ത്ര വിഭാഗത്തിൽ നിന്ന് വിരമിക്കുന്ന പ്രൊഫ. വി. അനിൽകുമാറിന് ഗവേഷണ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോഴിക്കോട് സീ ക്യൂൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മലബാർ ക്രിസ്ത്യൻ കോളേജ് ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. പ്രജിത്ത് പി. സി മുഖ്യാതിഥിയായി. ഡോ. ശിഖി എം അദ്ധ്യക്ഷത വഹിച്ചു. ഡോ. വിനീഷ് കെ. പി, ഡോ. ലിബീഷ് കുമാർ കെ.ബി, ഡോ. ലതീഷ് കുമാർ.സി, ഡോ. ശ്യാമ എം. പി, ഡോ.നീതു കെ. ടി, ഡോ. വന്ദന പി. ടി, ധന്യ പി, സഫീറ കെ, ധന്യ സി, അനുഷ സി, ഫാസിൽ കെ, പ്രിയ എന്നിവർ പ്രസംഗിച്ചു.