നരിക്കുനി : ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
യജ്ഞാചാര്യൻ പെരുമ്പള്ളി നാരായണ ദാസ് നമ്പൂതിരി ഗുരുവായൂർ ഭദ്രദീപം കൊളുത്തി. സഹ ആചാര്യൻമാരായ മേക്കാട് വാസുദേവൻ നമ്പൂതിരി , പ്രസന്ന നാരായണ ദാസ് ,പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി ഗുരുവായൂർ എന്നിവരും യജ്ഞവേദിയിൽ സന്നിഹിതരായി. ആചാര്യവരണത്തിനു ശേഷം വേദിയിൽ മൺമറഞ്ഞ സപ്താഹകാരനായിരുന്ന ഗുരുവായൂർ ഹരിനാരായണന്റെ അനുസ്മരണം പൊന്നടുക്കം രമേശൻ നമ്പൂതിരി നടത്തി. വരും ദിവസങ്ങളിൽ മുൻ ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിയെ ആദരിക്കൽ, വിദ്യാഗോപാലമന്ത്രാർച്ചന, സർവ്വൈശ്വര്യപൂജ, സ്വയംവര ഘോഷയാത്ര, പ്രഹ്ലാദചരിതം കഥകളി,പ്രാദേശിക കലാസന്ധ്യ എന്നീ പരിപാടികളും, പ്രതിഷ്ഠാദിന ആചരണവും നടക്കും.