art
ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കുന്ന കാലം ബാല്യം സ്വപ്നം ചിത്ര പ്രദർശനത്തിനരികിൽ ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ.

കോഴിക്കോട് : ബാല്യമാണ് ഓരോ മനുഷ്യന്റെയും വേര്. ഓരോ മനുഷ്യനെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ ബാല്യം എത്ര മനോഹരമാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഹയർ സെക്കൻഡറി റിട്ട. ചിത്രകലാ അദ്ധ്യാപകനായ ബാലകൃഷ്ണൻ കതിരൂരിന്റെ ചിത്രങ്ങൾ. ലളിതകല അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ച 'കാലം ബാല്യം സ്വപ്നം' എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിൽ 40 ചിത്രങ്ങളാണുള്ളത്. മനുഷ്യ ജീവിതത്തിൽ ബാല്യം എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഈ ചിത്രങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തും. കുട്ടികളുടെ വൈകാരികതയിൽ നിന്നുള്ള ചിന്തകളെ ആശയമാക്കിയാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. കുട്ടികളുടെ സന്തോഷങ്ങളും സങ്കടങ്ങളും കാഴ്ചകാർക്ക് പങ്കു വെക്കുകയാണ് ചിത്രകാരൻ. എകാംഗ ചിത്ര പ്രദർശനം 8 ന് സമാപിക്കും.