ബേപ്പൂർ : ശഹീദ് കുഞ്ഞിമരക്കാർ ആണ്ട് നേർച്ചയുടെ ഭാഗമായി ബേപ്പൂർ മുദാകര മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സംഗമവും കിറ്റ് വിതരണവും നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മറ്റി പ്രസിഡന്റ് പി. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. മദ്രസ സെക്രട്ടറി കെ.പി റാഫി സ്നേഹ സംഗമ സന്ദേശം നൽകി. മഹല്ല് ട്രഷറർ എം ബഷീർ ഹാജി, അരയ സമാജം പ്രസിഡന്റ് കരിച്ചാലി ദേവരാജൻ , അരയ സമാജം സെക്രട്ടറി ശ്യാംജിത്ത് എന്നിവർ പ്രസംഗിച്ചു. മഹല്ല് സെക്രട്ടറി കെ.പി റിയാസ് ഹാജി സ്വാഗതവും ജബ്ബാർ നന്ദിയും പറഞ്ഞു.