നരിപ്പറ്റ: നരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചു. പതിനഞ്ചാംവാർഡിലെ ചേറുള്ള പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ വീടിന് സമീപത്തെ തേങ്ങാകൂടക്കാണ് തീപിടിച്ചത്. തേങ്ങ ഉണക്കാനിട്ട തീയിൽ നിന്ന് പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ചെലക്കാട് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിലാണ് തീ അണച്ചത്. നാദാപുരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് വരുൺ, സീനിയർ ഫയർ ഓഫീസർ പി.കെ .സജിലാൻ, ടി .വിനോദൻ, എ.പി .ശൈനേഷ്, കെ.ബി .സുകേഷ്, കെ .ദിൽറാസ്, കെ.കെ. ശിഖിലേഷ്, ആർ .ജിഷ്ണു, എം .ജയേഷ്, എം .സജീഷ് എന്നിവർ രക്ഷാപ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി.