kkk
ഡയമണ്ട് ജൂബിലി ആഘോഷം

മേപ്പയ്യൂർ : നടുവത്തൂർ ശ്രീ വാസുദേവാ ശ്രമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലി നിറവിൽ. ആഘോഷ പരിപാടികൾ ഈമാസം 24 ന് തുടങ്ങി 27 ന് അവസാനിക്കും. വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം, ഉദ്ഘാടന സമ്മേളനം, യാത്രയയപ്പ് സമ്മേളനം, കലാപരിപാടികൾ എന്നിവ ഇതോടൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല (ചെയർപേഴ്സൺ), പി.ടി.എ പ്രസിഡന്റ് കെ.സി.സുരേഷ് (വർക്കിംഗ് ചെയർമാൻ), പ്രിൻസിപ്പൽ കെ.കെ.അമ്പിളി ( ജനറൽ കൺവീനർ), സി.അജിത ട്രഷറർ) എന്നിവർ ഭാരവാഹികളായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .