photo
ശിവപുരം കലാഗ്രാമം കുട്ടികൾക്കായി സംഘടിപ്പിച്ച ചമയം 24 ത്രിദിന നാടക പരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സർട്ടിപ്പിക്കറ്റുകളുമായി

ബാലുശ്ശേരി: കരിയാത്തൻകാവ് ശിവപുരം കലാഗ്രാമം കുട്ടികൾക്കായി സം ഘടിപ്പിച്ച "ചമയം24"ത്രിദിന നാടക പരിശീലന ക്യാമ്പ് സമാപിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ശിവപുരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 4 മുത ൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുത്തത്. നാടക സംവിധായകൻ മനോജ് നാരായണനായിരുന്നു പരിശീലകൻ. മൂന്നു ദിവസത്തെ ക്യാമ്പിന്റെ സമാപന സദസ് സ്കൂൾ പ്രിൻസിപ്പൽ ജ്യോതി ഇ. എം. ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ പവിത്രൻ എം. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച നാടകങ്ങളും അരങ്ങേറി.