lll
നീ​റ്റ​ല​റി​യു​ന്ന​ ​അ​ച്ഛ​ൻ... കോ​ഴി​ക്കോ​ട് ​വേ​ദ​വ്യാ​സ​ ​സ്കൂ​ളിൽന​ട​ന്ന​ ​നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി​ ​വെ​യി​ല​ത്ത് ​കാ​ത്തു​നി​ൽ​ക്കു​ന്ന​ ​മ​ക​ൾ​ക്ക് ​ത​ണ​ലൊ​രു​ക്കു​ന്ന​ ​അ​ച്ഛ​ൻ. എ.​ആ​ർ.​സി.​ ​അ​രുൺ

കോഴിക്കോട്: എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജില്ലയിൽ എഴുതിയത് 17252 വിദ്യാർത്ഥികൾ. 39 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് രണ്ടുമുതൽ 5.20 വരെയായിരുന്നു പരീക്ഷ. കൂടുതൽ പേർ പെൺകുട്ടികളാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളെ പരീക്ഷാഹാളിലേക്ക് കടക്കുന്നതിന് മുമ്പ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ചൈൽഡ് ഫ്രണ്ട് ലി രീതിയിലാണ് ഇത്തവണത്തെ പരീക്ഷകൾ നടന്നതെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് സമ്മർദം അനുഭവപ്പെട്ടവർക്ക് കുടിക്കാൻ ചായയും മറ്റും നൽകിയാണ് പരീക്ഷയ്ക്കിരുത്തിയത്. കുട്ടികളുടെ വസ്ത്രം അഴിപ്പിക്കുക, ആഭരണങ്ങൾ ഊരിവാങ്ങുക തുടങ്ങിയ കാര്യങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് 1,40,000 പേരാണ് പരീക്ഷ എഴുതുന്നത്. ജൂൺ 14ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും.