കോഴിക്കോട് : റെയിൽവേ പൊലീസിൽ മാതൃകാപ്രവർത്തനം നടത്തി സിറ്റി പൊലീസിലേക്ക് സ്ഥലം മാറിയ പി.സുമിക്ക് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ, ടി.ഡി. ആർ.എഫ്, ജനമൈത്രി പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. ആർ.പിഎഫ് എസ്. ഐ അപർണ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് പ്രവർത്തക സമിതി ചെയർമാൻ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ അബ്ദുൾ അസീസ് ഉപഹാരവും, സി. കെ ഹരീഷ് പ്രശസ്തിപത്രവും, വി.ഷെറിന പൊന്നാടയും അണിയിച്ചു. കെ. നാരായണൻ, പ്രവീൺ കുമാർ, എം. ബിനീഷ്, ഷൈജു, പി.എ. ജയപ്രകാശ്, ടി.പി. വാസു, അൻവർ പി,പി.ഐ അജയൻ, അഡ്വ. എം.കെ. അയ്യപ്പൻ പ്രസംഗിച്ചു.