വടകര: വടകര നിയോജക മണ്ഡലം സതേൺ ആൻഡ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയന്റെ (സ്മാർട്ട്-ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ഐ.എൻടിയുസിയുടെ എഴുപത്തി ഏഴാം ജന്മ ദിനാഘോഷവും തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതിശൻ കുരിയാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത് കണ്ണോത്ത് അശോകൻ കെ.ടി. കെ നിയോജക മണ്ഡലം പ്രസിഡന്റ് ഫസലു പുതുപ്പണം, രജിത ഇരിങ്ങൽ, നാരായണൻ കുനിയിൽ, കൃഷ്ണരാജ് . ബാബു ടി.കെ, തുടങ്ങിയവർ പ്രസംഗിച്ചു