kkk
അത്താണിക്കൽ ഗുരുവരാശ്രമം തീർത്ഥാടന പ്രതിഷ്ഠാ മഹോത്സവത്തിന് മേൽശാന്തി പ്രസൂൺ ശാന്തികൾ കൊടിയേറ്റം നടത്തുന്നു.

കോഴിക്കോട് : എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ കീഴിലുള്ള വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രഥമ തീർത്ഥാടന - പ്രതിഷ്ഠാ മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു. ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു. കൊടിയേറ്റത്തിന് മുന്നോടിയായി മഹാ ശാന്തി ഹവനവും പീതാംബര ദീക്ഷയും വിശേഷാൽ ദീപാരാധനയും നടന്നു. പരിപാടികൾക്ക് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ. ബിനുകുമാർ ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ് വൈദിക യോഗം സെക്രട്ടറി ചുള്ളിയിൽ സുനിൽ ശാന്തി എന്നിവർ നേതൃത്വം നൽകി. ഗുരുവരാശ്രമ തീർത്ഥാടനവും പ്രതിഷ്ഠാ മഹോത്സവവും 13, 14, 15 തിയതികളിൽ നടക്കും.