ssss
കൂടരഞ്ഞി ഇടവക ജൂബിലി മെമ്മോറിയിൽ ഭവന നിർമ്മാണ പ്രോജക്ട് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ലോഞ്ച് ചെയ്യുന്നു.

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. വൈകുന്നേരം നാലിന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ കാർമ്മികത്വത്തിൽ കൃതജ്ഞത ബലി അർപ്പിച്ചു.

ഫാ. മാത്യു മണിയമ്പാറ ഫാ. നിതിൻ കരിന്തോളിൽ എന്നിവർ സഹകർമ്മികരായി. പൊതു സമ്മേളനം എം.എൽ.എ ലിന്റോ ജോസഫ് എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി ജൂബിലി മെമ്മോറിയൽ ഭവന നിർമ്മാണ പ്രോജക്ട് ലോഞ്ച് ചെയ്തു. ഫാ. തോമസ് നാഗപറമ്പിൽ, ഫാ. മാത്യു മണിയമ്പാറ ,​ ഫാ. റോയ് തേക്കുംകാട്ടിൽ,​ ആദർശ് ജോസഫ്, ബാജി കാക്കനാട്ട്, സി. പവിത്ര സി.എം സി, ജോയ് മാഞ്ചിറ, എന്നിവർ പ്രസംഗിച്ചു.