img20240505
കലാക്ഷേത്ര സംഗീത കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും കാഞ്ചനമാല ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കലാക്ഷേത്രം വാട്സ്ആപ്പ് സംഗീത കൂട്ടായ്മ നാലാമത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു.മലയോരം ഹാളിൽ നടന്ന സംഗമം സാമൂഹിക പ്രവർത്തക കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. കലാക്ഷേത്ര മുഖ്യ കാര്യദർശി ശ്രീകല കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സഹകാര്യദർശികളായ അജിത് പുനലൂർ, രാജേഷ് മുറ്റുപുഴ, ജോസി ദേവസ്യ ചേർത്തല, ബിന്ദു കോഴിക്കോട് , മുക്കം ഷൈന, ദുർഗ്ഗ മംഗലാപുരം, കോഴിക്കോട് സുധഎന്നിവർ ആശംസ പ്രസംഗം നടത്തി. വിവിധ ജില്ലകളിൽ നിന്നുള്ള 35 ൽ പരം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത സംഗീതോത്സവം അരങ്ങേറി.