കോഴിക്കോട്: ഇശൽ മാനസം മാപ്പിള കലാ സാഹിത്യസംഘം കേരള ഏഴാമത് വാർഷിക കുടുംബ സംഗമവും, അവാർഡ് സമർപ്പണവും മാനസോത്സവം എന്ന പേരിൽ ഇന്ന് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . രാവിലെ ഒമ്പത് മണിക്ക് അബ്ദുൽസലാം ഫോക്കസ് മാൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അംഗങ്ങളുടെ ഇശൽ തേന്മഴ, ഓർമ്മകളിൽ കെ.ജി സത്താർ റിയാലിറ്റി ഷോ, ഫൈസൽ എളേറ്റിൽ നയിക്കുന്ന മാപ്പിളപ്പാട്ട് ക്വിസ് പ്രോഗ്രാം എന്നിവ അരങ്ങേറും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ബാപ്പുവാളാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇശൽ മാനസത്തിന്റെ വിവിധ വിവിധ അവാർഡുകൾ നൽകും, വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും. ഇശൽ സന്ധ്യയും അരങ്ങേറും.