drama
drama

മേപ്പയ്യൂർ: മേപ്പയ്യൂരിൽ 14 ന് നാടകോത്സവം അരങ്ങേറുന്നു. കലാകാരന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ റിഥത്തിന്റെ നേതൃത്വത്തിലാണ് നാടകോത്സവം നടക്കുന്നത്. സ്കൂൾ യുവജനോത്സവത്തിലെ മികച്ച നാടകങ്ങളാണ് വേദിയിലെത്തുക. മഹേഷ് ചെക്കോട്ടി രചനയും സംവിധാനവും നിർവഹിച്ച് പേരാമ്പ്ര ഗവ.യു.പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഏകനായ നായ, എമിൽ മാധവി രചനയും പി.എസ് നിവേദ് സംവിധാനവും നിർവഹിച്ച കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ കുമരു, ശിവദാസ് പൊയിൽകാവ് രചനയും സംവിധാനവും നിർവഹിച്ച തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓസ്കാർ പുരുഷു എന്നിവയാണ് വേദിയിൽ എത്തുന്നത്. മേപ്പയ്യൂർ ബാലൻ ചെയർമാനും ബൈജു മേപ്പയ്യൂർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് നാടകോത്സവത്തിന് നേതൃത്വം നൽകുന്നത്.