summit
summit

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സമസ്ത ഇ ലേണിംഗ് മൊബൈൽ വെബ് അപ്ലിക്കേഷൻ ലോഞ്ചിംഗും ഗ്ലോബൽ ഇൻഫോ സമ്മിറ്റും നാളെ ഹോട്ടൽ വുഡീസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അപ്ലിക്കേഷൻ ലോഞ്ചിംഗും സമ്മിറ്റ് ഉദ്ഘാടനവും നിർവഹിക്കും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഉപദേഷ്ടാവും സച്ചാർ കമ്മിറ്റി മെമ്പറുമായ അബു സാലിഹ് ശരീഫ് മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സമസ്ത ഇ ലേണിംഗ് ചെയർമാൻ ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, കൺവീനർ അബ്ദുൽ ഹമീദ് ഫൈസി അമ്പലകടവ്, കെ മോയിൻകുട്ടി ,വി.മുഹമ്മദലി, അബ്ദുൽഹക്കീം ഫൈസി, ഹാഫിള് മുഹമ്മദ് ആരിഫ് പങ്കെടുത്തു.