img
വടകര പഴയ സ്റ്റാൻ്റ് പരിസരത്ത് റൂറൽ ബാങ്ക് തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: സംസ്ഥാന സർക്കാരിന്റെയും, സഹകരണ വകുപ്പിന്റെയും ആഹ്വാനമനുസരിച്ച് വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് രണ്ടാമത് തണ്ണീർ പന്തൽ വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് സി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു , സഹകരണ സംഘം വടകര യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം.ബിന്ദു, ഡയറക്ടർമാരായ പി.കെ സതീശൻ എ കെ ശ്രീധരൻ എ പി സതി, ടി ശ്രീനിവാസൻ, എ വി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടർ പ്രൊഫ. അബ്ദുൽ അസീസ് സ്വാഗതവും ,ബാങ്ക് സെക്രട്ടറി പി വി ജിതേഷ് നന്ദിയും പറഞ്ഞു.