കൊയിലാണ്ടി: നഗരസഭ നാലാം വാർഡ് മാരിഗോൾഡ് കൃഷിക്കൂട്ടം നേതൃത്വത്തിൽ ആരംഭിച്ച നിലക്കടല കൃഷി വിളവെടുപ്പ് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനംചെയ്തു. നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര അദ്ധ്യക്ഷയായി. കൃഷി ഓഫീസർ പി.വിദ്യ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ ആദ്യവിൽപ്പന നടത്തി. എൻ.കെ. രാജഗോപാലൻ, രമ്യ തിരുവലത്ത് പ്രസംഗിച്ചു. രമേശൻ വലിയാട്ടിൽ സ്വാഗതവും ലിനീഷ് എം.കെ നന്ദിയും പറഞ്ഞു. ലിനീഷ് എം കെ., ബീന രമേശ്, ജിതു രനീഷ്, ബിന്ദു സത്യൻ, അജിത ചന്ദ്രൻ ,ശ്രീജ രവി, പുഷ്പ, പ്രകാശൻ, രാധ നാരായണൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.