photo
കറ്റോട് ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ 44ാം വാർഷികാഘോഷം പ്രശസ്ത മലയാള ചലച്ചിത്ര ഗാന രചയിതാവ് പത്മശ്രീ :കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയതു

ബാലുശ്ശേരി: കറ്റോട് ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നാൽപ്പത്തിനാലാം വാർഷികം മലയാള ചലച്ചിത്രഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ഡോ. പ്രദീപ് കുമാർ കറ്റോട് അദ്ധ്യക്ഷനായി. ഡോ.കെശ്രീകുമാർ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. കുട്ടിക്കൃഷ്ണൻ, ജ്യോതിഷ് .കെ.സി, ബാബു പാലോളി, ഹരീഷ് ത്രിവേണി, കെ ചന്ദ്രൻ നായർ, ബാലകൃഷ്ണൻ, അയമാട്‌ രവി,

ഷൈനിജോഷി, വിജയകുമാർ, മുരളി നമ്പീശൻ , സുജിത്ത് കറ്റോട്, പ്രഭാകര വർമ്മ, എന്നിവർ പ്രസംഗിച്ചു നാട്ടിൻപുറങ്ങളിലെ യുവ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കണമെന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. ഏറെ സൗകര്യമുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ് പ്രവർത്തകർ.