abdulla

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും പ്രഭാഷകനും മാപ്പിളപ്പാട്ട് രചയിതാവുമായ പി.എച്ച്. അബ്ദുള്ള (64) നിര്യാതനായി. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് മരണം. മലപ്പുറം ആക്കോട് സ്വദേശിയായ അബ്ദുള്ള ചെറുപ്പംമുതൽ പ്രഭാഷകനാണ്. ആക്കോട് യൂണിറ്റ് എം.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ പി.എച്ച്.അബ്ദുള്ള വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി, കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങി വിവിധ സംഘടനാ ചുമതലകൾ വഹിച്ചിട്ടുണ്ട്. മാപ്പിളകല അക്കാഡമി സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമാണ്.

ആക്കോട് പാലത്തിങ്ങൽ പരേതനായ ഹസ്സനാണ് പിതാവ്. മാതാവ്: ആയിഷ. ഭാര്യ: ഹൈറുന്നീസ. മക്കൾ: അൻവർ, ഹുസൈൻ, ബിലാൽ, ഫാറൂഖ്, ആയിഷാ ബാനു (എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്). മരുമക്കൾ: ഇസ്മായിൽ അമ്പാട്ട് (കൊണ്ടോട്ടി മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി), പരേതയായ നസ്രിയ, സാബിറ, നാഫിഹ, റിൻഷ. ഖബറടക്കം ആക്കോട് ജുമാ മസ്ജിദ് മഖ്‌ബറയിൽ നടന്നു.