കുറ്റ്യാടി : നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യു യൂണിറ്റ് സെക്രട്ടറി അക്ഷയിയുടെ ദുരൂഹ മരണത്തിൽ കുടുംബത്തെ സമാശ്വസിപ്പിച്ച് വടകര മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വീട്ടിലെത്തി കുടുംബത്തെ സമാശ്വസിപ്പിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും, സംശയങ്ങൾ ഉൾപ്പെടുത്തി തങ്ങൾ നൽകിയ കേസിൽ സമഗ്രമായി അന്വേഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബവും നാട്ടുകാരും ഷാഫിയോട് ആവശ്യപ്പെട്ടു. ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഷാഫി പറഞ്ഞു. സി. കെ.സുബൈർ,പി. കെ ഹബീബ്,ജമാൽ കോരങ്കോട്ട്, ബഗ്ലത്ത് മുഹമ്മദ്, ആവോലം രാധാകൃഷ്ണൻ,അനസ് നങ്ങാണ്ടി, സി. കെ നാണു,കുഞ്ഞിക്കണ്ണൻ, എൻ.കെ ഫിർദൗസ്, ഡോൺ.കെ തോമസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.