lockel
കക്കോ​വ് തൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നവീകരണ കലശം

രാമനാട്ടുകര : കക്കോ​വ് തൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നവീകരണ കലശം ഇന്ന് തുടങ്ങും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിലാണ് ചടങ്ങുകൾ. 13 ന് രാവിലെ 6.15 നും 7.30 നും ഇടയിലാണ് പുന: പ്രതിഷ്ഠ. നവീകരണ കലശത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് ഇന്ന് രാവിലെ 9 മണിക്കാണ്. സാംസ്‌കാരിക സമ്മേളനം ഇന്ന് രാവിലെ 10.30 ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്‌ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് എഡിറ്റർ പി. വി. ചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. ഒൻപത് ദിവസങ്ങളിലും താന്ത്രിക ചടങ്ങുകൾ, പ്രഭാഷണം, അന്നദാനം, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.